Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snake Rescue

Pathanamthitta

സ്നേ​ക് റ​സ്‌​ക്യൂ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

പ​ത്ത​നം​തി​ട്ട: പാ​മ്പു​ക​ളെ ശാ​സ്ത്രീ​യ​വും സു​ര​ക്ഷി​ത​വു​മാ​യ രീ​തി​യി​ൽ പി​ടി​കൂ​ടു​ക​യും ജി​ല്ല​യി​ൽ പാ​മ്പ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​പ്പ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് സ്നേ​ക് റ​സ്‌​ക്യൂ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ബി.​രാ​ഹു​ൽ കി​റ്റ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.
സ​ർ​പ്പ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റും പ​ത്ത​നം​തി​ട്ട സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റേ​ഞ്ച് ഓ​ഫീ​സ​റു​മാ​യ മു​ഹ​മ്മ​ദ് സാ​ബി​ർ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ മ​നോ​ജ്, എ​സ്‌​എ​ഫ്ഒ​മാ​രാ​യ സ​നോ​ജ്, എ​സ്.​സി. പ്ര​മോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലു​ള്ള നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യ സ​ർ​പ്പ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം അ​ത്യ​ന്തം നി​ർ​ണാ​യ​ക​മാ​ണെ​ന്നും ഭാ​വി​യി​ലും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Latest News

Corehub Up